Sunday, 15 March 2020

എന്നിലെ ഞാൻ


എന്നിലെ ഞാൻ 


ഞാൻ  ആർക്കുവേണ്ടിയാണ്  കാത്തിരിക്കുന്നത് ?
എന്നിലെ  യഥാർത്ഥ എനിക്ക് വേണ്ടിയോ 

ഞാൻ ആർക്കുവേണ്ടിയാണ് എന്നെ തന്നെ മാറ്റിയത് ?
ലോകം അംഗീകരിക്കുന്ന എനിക്ക് വേണ്ടിയോ 

ഞാൻ ആരുടെ കണ്ണിൽ നോക്കിയപ്പോളാണ് എന്നെ തന്നെ വേറുത്തത് ?
മറ്റുള്ളവർക്ക് വേണ്ട എന്നെയോ 

ഞാൻ ആരെയാണ് എല്ലാത്തിനേക്കാളും ഇഷ്ട്ടപെട്ടത് ? 
എന്നിലെ യഥാർത്ഥ എന്നെയോ 

ഞാൻ ആരെയാണ് ഇപ്പോഴും ഓർക്കുന്നത് ?
ഞാൻ നഷ്ടപെടുത്തിയ എന്നെത്തന്നെയോ 

ഞാൻ ആരെയാണ് ഇത്രമാത്രം വേദനിപ്പിച്ചത് ?
എന്നിലെ എന്നെതന്നെയോ 

ഞാൻ സ്നേഹിച്ചത് മറ്റുള്ളവർ സ്നേഹിച്ച എന്നെയല്ല 
ഞാൻ സ്നേഹിച്ചത് എവിടേയോവെച്ചു ഞാൻ നഷ്ട്ടമാക്കിയ എന്നെയാണ് ഇനി എന്ന് ഞാൻ നഷ്ട്ടമാക്കിയ എന്നെ കണ്ടെത്തും ?