Thursday, 20 March 2025

വിധിയുടെ വരകൾ

 ജീവിതം എന്നൊരു നാടകം അതിലൊരു 

കോമരമായി ഞാൻ  നിൽക്കുന്നു 

ഭാവിയതാം  വാതിൽ പടിയിൽ 

പാദങ്ങൾ ഞാൻ വെക്കുമ്പോൾ 


വിധിയുടെ വരകൾ എഴുതിയ രാത്രിയിൽ 

ഭയമത് കിറിയ മുറിവുകളും 

ഇന്നും എൻ കൈരേഖകളിൽ

ഉണങ്ങിയ ചോര പാടുകളും


എൻ ചിന്തകളും എൻ വ്യാധികളും 

വിധിയുടെ കളിയെന്നറിയുന്നു 

ഉയരും നെഞ്ചിൻ തുടിപ്പിൽ 

കേൾകാം കുത്തിയിറക്കിയ കത്തികളും 


എന്നുടെ ഉടലിൻ ദശയിൽ നീ 

കെട്ടി തൂക്കിയ സംസ്കാരം 

ഇന്നും ഒഴിയ ബാധയതായി 

എന്നെ ചുറ്റി നടക്കുന്നു 


എന്നുടെ മാറു മറച്ചു നീ 

വരയിട്ട് എഴുതിയ സംസാരം 

ഇന്നും ഒളിവിൻ മറയത്ത് 

എന്നെ ചുണ്ടി ഇരിക്കുന്നു...

20/03/2025